Thursday, July 15, 2010

റിസര്‍ച്ച് റിസള്‍‌ട്ട്‌!

ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥി ഒരു പാറ്റയെ പരീക്ഷണം നടത്തുകയായിരുന്നു
അയാള്‍ ആദ്യം പാറ്റയുടെ ഒരു കാല്‍ പറിച്ചുകളഞ്ഞിട്ട് 1,2,3 എന്നും പറഞ്ഞ് പാറ്റയെ വിടുന്നു..
പാറ്റ പ്രാണരക്ഷാര്‍ത്ഥം ഒരു നിശ്ചിത ദൂരം ഓടുന്നു
റിസര്‍ച്ച് വിദ്യാര്‍ത്തി ആ ഓട്ടത്തിനെ സ്പീട് അളന്നു വയ്ക്കുന്നു
പിന്നീട് ആ പാറ്റയെ തന്നെ പിടിച്ച് അതിന്റെ ഒരു കാലും കൂടി പറിച്ചു കളയുന്നു..
വീണ്ടും ഓടാന്‍ വിടുന്നു..
ഇപ്രാവശ്യവും പാറ്റ ഓടുന്നു.. സ്പീട് എടുക്കുന്നു.. അല്പം കുറവു കാണുന്നു
അടുത്ത കാലും പറിച്ച് കളഞ്ഞ് വിടുന്നു.. പാറ്റയുടെ സ്പ്പീട് തീരെ കുറയുന്നു.. അയാള്‍ അത് കുറിച്ചു വയ്ക്കുന്നു.. മൂന്നു കാലും ഇല്ലാതായാല്‍ പാറ്റയുടെ ഓട്ടത്തിന്റെ സ്പ്പീട്- ഇത്ര എന്ന്
ഒടുവില്‍ ഏറ്റവും അവസാനത്തെ കാലും പറിച്ചു കളഞ്ഞ് പാറ്റയെ 1,2,3.. എന്നുപറഞ്ഞ് ‘ശൂ..ശൂ.. ഓട്..’ എന്ന് .
ഇപ്രാവശ്യം പാറ്റയ്ക്ക് ഓടാന്‍ പറ്റുന്നില്ല. പാറ്റ അനങ്ങാതെ കിടക്കുന്നു..
റിസര്‍ച്ച് വിദ്യാര്‍ത്ഥി തന്റ് ബുക്കില്‍ എഴുതുന്നു.. “എല്ലാ കാലും പറിച്ചു കളഞ്ഞാല്‍ പിന്നെ പാറ്റയ്ക്ക് കാതു കേള്‍ക്കാന്‍ പറ്റില്ല” എന്ന് ! ഇങ്ങിനെയാണ് നാമൊക്കെ മിക്ക കാര്യങ്ങളും നോക്കി മനസ്സിലാക്കുന്നത്.
ശരിയായ രീതിയിലല്ല കാണുന്നത് എന്നതിന് ഉദാഹരണമായി ശ്രീ ഉദിത് ചൈതന്യ പറഞ്ഞ് കഥ.

No comments:

Post a Comment